കരം അടയ്ക്കാതെ തട്ടിപ്പ്; തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം നഗരസഭയിൽ നികുതിപ്പണം ഉദ്യോഗസ്ഥർ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ശ്രീകാര്യം സോണൽ ഓഫീസിലെ അറ്റൻഡന്‍റ് ബിജുവാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ചെ കല്ലറയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സോണൽ ഓഫീസിൽ അടക്കുന്ന കരം ബാങ്കിലടക്കാതെ ഉദ്യോഗസ്ഥ‍ർ ക്രമക്കേട് നടത്തിയെന്നാണ് കേസ്.