മാ​പ്പി​ള​പ്പാ​ട്ട് ക​ലാ​കാ​ര​ൻ വി.​എം കു​ട്ടി അ​ന്ത​രി​ച്ചു

പ്ര​മു​ഖ മാ​പ്പി​ള​പ്പാ​ട്ട് ക​ലാ​കാ​ര​ൻ വി.​എം കു​ട്ടി (വ​ട​ക്കു​ങ്ങ​ര മു​ഹ​മ്മ​ദ് കു​ട്ടി-86) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച പ​ല​ർ​ച്ചെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മാ​പ്പി​ള​പ്പാ​ട്ടി​നെ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ല്‍ മു​ഖ്യ​പ​ങ്കു വ​ഹി​ച്ച​യാ​ളാ​ണ് വി.​എം കു​ട്ടി. ഗാ​യ​ക​നും ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത​കാ​ര​നു​മാ​ണ്. ഉ​ല്‍​പ്പ​ത്തി, പ​തി​നാ​ലാം രാ​വ്, പ​ര​ദേ​ശി എ​ന്നീ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു.