കേ​ര​ള​ത്തി​ൽ ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ ര​ണ്ട​ര കോ​ടി പി​ന്നി​ട്ടു

സം​സ്ഥാ​ന​ത്ത് ര​ണ്ട​ര കോ​ടി​യ​ല​ധി​കം പേ​ര്‍​ക്ക് ആ​ദ്യ ഡോ​സ് കോ​വി​ഡ്-19 വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. വാ​ക്‌​സി​നേ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 93.64 ശ​ത​മാ​നം പേ​ര്‍​ക്ക് (2,50,11,209) ആ​ദ്യ ഡോ​സും 44.50 ശ​ത​മാ​നം പേ​ര്‍​ക്ക് (1,18,84,300) ര​ണ്ടാം ഡോ​സും ന​ല്‍​കി. ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ 3,68,95,509 ഡോ​സ് വാ​ക്‌​സി​നാ​ണ് ഇ​തു​വ​രെ ന​ല്‍​കി​യ​ത്.