ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ കനത്തതോടെ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഒക്ടോബര്‍ 14 വരെ മത്സ്യതൊഴിലാഴികള്‍ കടലില്‍ പോകരുതെന്ന് ഉത്തരവുണ്ട്. നാളെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ഒക്ടോബര്‍ 14ന് 55 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റിന് സാധ്യതയുണ്ട്. ഒക്ടോബര്‍ 15, 16 തിയതികളില്‍ ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശും.