ശബരിമല യുവതി പ്രവേശനം; സമരക്കാര്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം

ശബരിമല യുവതി പ്രവേശനത്തിനും പൗരത്വ നിയമ ഭേദഗതി (സിഎഎ)ക്കും എതിരെ സമരം ചെയ്തവര്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം. നിയമസഭയില്‍ സബ്മിഷനിലൂടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്നും ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ ചുമത്തിയ ഒരു കേസ് പോലും പിന്‍വലിച്ചില്ലെന്നും സതീശന്‍ ആരോപിച്ചു.