പി ജയരാജന്‍ വധശ്രമക്കേസ്; പ്രതികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു

സിപിഎം നേതാക്കന്മാരായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവരെ ആക്രമിച്ച കേസില്‍ പ്രതികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു. 12 പേരെയാണ് കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേവിട്ടത്. അന്‍സാര്‍, ഹനീഫ, സുഹൈല്‍, അഷ്റഫ്, അനസ്, റൗഫ്, സക്കറിയ്യ, ഷമ്മാദ്, യഹിയ, സജീര്‍, നൗഷാദ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍.