കോഴിക്കോട് റോഡ് ഇടിഞ്ഞ് ലോറി വീടിന് മുകളിലേക്ക് വീണു

മണ്ണുമാന്തി യന്ത്രം കയറ്റിവന്ന ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. ആളപായമില്ല. വീടിന് കാര്യമായ കേടുപറ്റി. കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം മാത്തറ കളത്തിങ്കല്‍ റോഡില്‍ ആയിരുന്നു അപകടം. കളത്തിങ്ങല്‍ ഷാഹിദിന്റെ വീടിന് മുകളിലേക്കാണ് ടിപ്പര്‍ മറിഞ്ഞത്. കോഴിക്കോട് പെയ്ത് കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറുകയും നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു.