മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു; എ.എ റഹീമിന് സാധ്യത

ഡി.വൈ.എഫ്.ഐ ദേശീയ നേതൃത്വത്തിൽ മാറ്റം വരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനമൊഴിയും. സംസ്ഥാന സെക്രട്ടറിയായ എ.എ റഹീം പുതിയ അഖിലേന്ത്യാ പ്രസിഡന്റാവുമെന്നാണ് സൂചന. അടുത്ത ആഴ്ച ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പുതിയ പ്രസിഡന്റിനെ തീരുമാനിക്കും. ജെയ്ക്ക് സി തോമസും ദേശീയ സെന്ററിലേക്ക് മാറാനാണ് സാധ്യത. 2017 ലാണ് റിയാസിനെ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. അതിനു മുമ്പ് എം.ബി രാജേഷായിരുന്നു ദേശീയ പ്രസിഡന്റ്.