പെ​രി​യാ​റി​ൽ ഒഴുക്ക് ശക്തം; ആ​ലു​വ ശി​വ​ക്ഷേ​ത്ര​ത്തി​ൽ വെ​ള്ളം ക​യ​റി

സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തോ​ടെ പെ​രി​യാ​റി​ലും ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു. ഇ​തോ​ടെ ആ​ലു​വ മ​ണ​പ്പു​റം മു​ങ്ങി. ആ​ലു​വ ശി​വ​ക്ഷേ​ത്ര​ത്തി​ന്‍റെ 95 ശതമാനത്തോളം വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​താ​യാ​ണ് വി​വ​രം. ഇ​തേ തു​ട​ർ​ന്ന് ബ​ലി​ത​ർ​പ്പ​ണം അ​ടു​ത്തു​ള്ള ഹാ​ളി​ലേ​ക്ക് മാ​റ്റി. പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ദീ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തൃ​ശൂ​ർ ജി​ല്ല​യി​ലും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ വാ​ൽ​വു​ക​ൾ തു​റ​ന്ന​തി​നാ​ൽ ചാ​ല​ക്കു​ടി പു​ഴ​യി​ൽ ജ​ല​നി​ര​പ്പു​യ​രു​ക​യാ​ണ്.