മ​ഹാ​രാ​ജാ​സി​ലെ മ​രംക​ട​ത്ത്: പ്രി​ന്‍​സി​പ്പ​ല്‍ അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ചു

എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മ​രം ക​ട​ത്ത​ല്‍ വി​വാ​ദ​ത്തെ തു​ട​ര്‍​ന്ന് ആ​രോ​പ​ണ വി​ധേ​യ​നാ​യ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​മാ​ത്യു ജോ​ര്‍​ജ് അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ചു. സം​ഭ​വ​ത്തി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​വ​ധി​യി​ൽ പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി മാ​റ്റി നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രി​ന്‍​സി​പ്പ​ലി​നെ​യും ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളെ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ണി​ക്കൂ​റോ​ളം ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു. എ​സ്എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ന് ​ആ​രം​ഭി​ച്ച സ​മ​രം വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.