ബിജെപി പുനഃസംഘടനയിലെ അതൃപ്തി പരസ്യമാക്കി എം ടി രമേശ്

ബിജെപി പുനസംഘടനയിലെ അതൃപ്തി പരസ്യമാക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. സ്വയം പദവികളില്‍ അഭിരാമിക്കാതെ മറ്റുള്ളവരെ കൈ പിടിച്ചു ഉയര്‍ത്താന്‍ ഒരു നേതാവ് കാണിക്കുന്ന മനോഭാവത്തിന്റെ പേരാണ് പക്വതയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ജയപ്രകാശ് നാരായണന്‍ അനുസ്മരണ ഫേസ്ബുക്ക് പോസ്റ്റിലാണ് പരാമര്‍ശം.