‘പരാതിയിൽ ഉറച്ച് നിൽക്കുന്നു’; വനിതാ കമ്മിഷന് മൊഴി നൽകി ഹരിത മുൻ ഭാരവാഹികൾ

എംഎസ്എഫ് നേതാക്കൾക്കെതിരായ ലൈംഗിക അധിക്ഷേപ പരാതിയിൽ ഹരിത മുൻ ഭാരവാഹികൾ വനിതാ കമ്മിഷന് മൊഴി നൽകി. ഹരിത മുൻ സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നി, മുൻ ജനറൽ സെക്കട്ടറി നജ്മ തബ്ഷീറ എന്നിവരാണ് വനിതാ കമ്മിഷന്റെ കോഴിക്കോട്ടെ അദാലത്തിലെത്തി മൊഴി നൽകിയത്. വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. പരാതിയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ വിവരങ്ങൾ കമ്മിഷന് നൽകിയതായി നേതാക്കൾ പറഞ്ഞു.