നിയമസഭ തെരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രന്റെ ശബ്ദസാമ്പിള്‍ പരിശോധന ഇന്ന്

നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാനാര്‍ത്ഥിയാക്കാന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശബ്ദസാമ്പിള്‍ ക്രൈംബ്രാഞ്ച് ഇന്ന് ശേഖരിക്കും. കൊച്ചി കാക്കാനാട്ടെ ചിത്രഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് സാമ്പിള്‍ എടുക്കുക. രാവിലെ 11 ന് സ്റ്റുഡിയോയില്‍ എത്താനായി സുരേന്ദ്രന് നോട്ടീസ് നല്‍കിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കേസിലെ പ്രധാന സാക്ഷി പ്രസീത അഴീക്കോടിന്റെ ശബ്ദസാമ്പിളും ഇന്ന് ശേഖരിക്കും.