റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​ത്തി​ന് രാ​സ​പ​ദാ​ർ​ഥം: മോ​ൻ​സ​നെ​തി​രേ ഒ​രു കേ​സ് കൂ​ടി

മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ​തി​രെ ഒ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​പ​ദാ​ര്‍​ഥം ത​ന്‍റെ പ​ക്ക​ല്‍ വി​ല്‍​പ്പ​ന​യ്ക്കു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന​തി​ന് വ്യാ​ജ രേ​ഖ ച​മ​ച്ച​തി​നാ​ണ് കേ​സ്. ഡി​ആ​ർ​ഡി​ഒ​യി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ന​ൽ​കി​യെ​ന്ന രീ​തി​യി​ലാ​ണ് മോ​ൻ​സ​ൺ രേ​ഖ ഉ​ണ്ടാ​ക്കി​യ​ത്. ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക്രൈം ​ബ്രാ​ഞ്ച് ഡി​ആ​ർ​ഡി​ഒ​യ്ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു.