മാ​ന​സി​കാ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ ത​ല​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ക പ്ര​ധാ​നം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

“അ​സ​മ​ത്വ ലോ​ക​ത്തി​ലും മാ​ന​സി​കാ​രോ​ഗ്യം ഉ​റ​പ്പ് വ​രു​ത്താം’​എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ മാ​ന​സി​കാ​രോ​ഗ്യ ദി​ന സ​ന്ദേ​ശം. ഒ​ന്നേ​മു​ക്കാ​ല്‍ വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ലോ​കം ഒ​ന്നാ​കെ കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടു​ക​യാ​ണ്. കോ​വി​ഡ് എ​ല്ലാ മേ​ഖ​ല​യേ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തെ സം​ര​ക്ഷി​ക്കാ​നാ​യി എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും എ​ടു​ക്കു​മ്പോ​ള്‍ മാ​ന​സി​കാ​രോ​ഗ്യം അ​വ​ഗ​ണി​ക്ക​പ്പെ​ടാ​ന്‍ ഇ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​ധ്യ​ത​യേ​റെ​യാ​ണ്. ഇ​ത് മു​ന്നി​ല്‍ ക​ണ്ട് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.