ടിക്കറ്റ് നിരക്ക് കൂട്ടിയില്ലെങ്കില്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റില്ലെന്ന് ഉടമകള്‍

സംസ്ഥാനത്ത് വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന വരുത്തിയില്ലെങ്കില്‍ സ്‌കൂള്‍ തുറന്നാലും സ്വകാര്യ ബസുകളില്‍ കുട്ടികളെ കയറ്റാനാകില്ലെന്നു ബസുടമകള്‍. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിരവധി തവണ നിവേദനം നല്‍കിയിട്ടും അനുകൂല നിലപാടില്ലെന്നും, ഡീസല്‍ വില നൂറിനോടടുത്ത സാഹചര്യത്തില്‍ നിരത്തുകളില്‍നിന്ന് മുഴുവന്‍ സ്വകാര്യ ബസുകളും പിന്‍മാറുന്ന സാഹചര്യമുണ്ടാകുമെന്നും ഉടമകള്‍ പറഞ്ഞു.