പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു

പെ​ട്രോ​ളി​ന് 30 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ര​ണ്ടാ​ഴ്ച കൊ​ണ്ട് പെ​ട്രോ​ളി​ന് 2.67 രൂ​പ​യും ഡീ​സ​ലി​ന് 3.39 രൂ​പ​യും കൂ​ട്ടി. തുടർച്ചയായ 16 ാം ദിവസവും ഇന്ധനവില വർധിപ്പിച്ചിരിക്കുകയാണ്. ഡീ​സ​ലി​ന് 97.76 രൂ​പ​യും പെ​ട്രോ​ളി​ന് 104.27 രൂ​പ​യു​മാ​ണ് കൊ​ച്ചി​യി​ലെ ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 106.08 രൂ​പ​യും ഡീ​സ​ൽ 99.45 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 104.47 രൂ​പ​യും ഡീ​സ​ലി​ന് 97.78 രൂ​പ​യു​മാ​ണ് വി​ല.