75 കോടി ചിലവിട്ട് നിര്‍മിച്ച കെ എസ് ആര്‍ ടി സി കെട്ടിടത്തിന് ബലക്ഷയം; ഒഴിപ്പിക്കാന്‍ മന്ത്രിയുടെ ഉത്തരവ്

കെ എസ് ആര്‍ ടി സിയുടെ കോഴിക്കോടുള്ള കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാന്‍ ഗതാഗത മന്ത്രിയുടെ ഉത്തരവ്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് ചെന്നൈ ഐ ഐ ടി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതുടര്‍ന്നാണ് ഗതാഗതമന്ത്രിയുടെ നടപടി. കെട്ടിട നിര്‍മാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തോട് ഐ ഐ ടി റിപ്പോര്‍ട്ട് കൂടി പരിഗണിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഐ ഐ ടി സ്ട്രക്ചറല്‍ എഞ്ചിനിയറിംഗ് വിദഗ്ദ്ധന്‍ അളകപ്പ സുന്ദരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു.