വി​സ്മ​യ കേ​സ്: കി​ര​ൺ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി വി​സ്മ​യ സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ല്‍ പ്ര​തി കി​ര​ണ്‍ കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈ​കോ​ട​തി ത​ള്ളി. ജ​യി​ലി​ല്‍ ക​ഴി​യു​ന്ന വി​സ്മ​യ​യു​ടെ ഭ​ര്‍​ത്താ​വ് പോ​രു​വ​ഴി ച​ന്ദ്ര​വി​ലാ​സ​ത്തി​ല്‍ കി​ര​ണ്‍ കു​മാ​ര്‍ ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്. 105 ദി​വ​സ​ത്തി​ലേ​റെ​യാ​യി കി​ര​ൺ​കു​മാ​ർ ജ​യി​ലി​ലാ​ണെ​ന്നും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ ഇ​നി​യും ജ​യി​ലി​ൽ ക​ഴി​യേ​ണ്ട​തി​ല്ലെ​ന്നും കി​ര​ൺ​കു​മാ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. എ​ന്നാ​ൽ കി​ര​ൺ വി​സ്മ​യ​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ക്ക​കു​യാ​യി​രു​ന്നു​വെ​ന്നും തെ​ളി​വ് ഉ​ണ്ടെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.