മനുഷ്യര്‍ക്കൊപ്പം വന-വന്യജീവി സംരക്ഷണവും മുഖ്യമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

വനമേഖലയില്‍ താമസിക്കുന്ന മനുഷ്യര്‍ക്കൊപ്പം വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണവും മുഖ്യമാണെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. ഇതിനായി ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ സമാപനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.