കടലുണ്ടിപ്പുഴയില്‍ കാണാതായ രണ്ട് കുട്ടികളും മരിച്ചു

കടലുണ്ടിപ്പുഴയില്‍ കാണാതായ രണ്ട് കുട്ടികളും മരിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയ ആഷിഫ് , റൈഹാൻ എന്നിവരാണ് മരിച്ചത്. റൈഹാന്റെ മൃതദേഹം എയർ ഫോഴ്സ് ഇന്ന് കണ്ടെത്തി. താമരക്കുടി സ്വദേശി ആഷിഫിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത് . പരിസരവാസികളായ നാല് കുട്ടികള്‍ ചേര്‍ന്ന് കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവം അറിഞ്ഞെത്തിയ മലപ്പുറം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ അപകടമുണ്ടായ സ്ഥലത്തിന് സമീപത്ത് നിന്നാണ് ആറ് മണിയോടെ ആഷിഫിന്റെ മൃതദേഹം കണ്ടെത്തിയത്.