ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലി​രു​ന്ന് ഇ​നി കു​ട ചൂടിയാൽ പി​ടി​വീ​ഴും

വാ​ഹ​നം ഓ​ടി​ക്കു​ന്ന​യാ​ളോ പി​ന്നി​ലി​രി​ക്കു​ന്ന​യാ​ളോ കു​ട ചൂ​ടി യാ​ത്ര ചെ​യ്യാ​ന്‍ പാ​ടി​ല്ലെ​ന്ന് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. സം​സ്ഥാ​ന​ത്ത് കു​ട​ചൂ​ടി​യു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക​ളെ തു​ട​ര്‍​ന്നു​ള്ള അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ ഉ​ത്ത​ര​വ്. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ആ​ക്ട് സെ​ക്ഷ​ന്‍ 177.എ ​പ്ര​കാ​രം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ കു​ട ചൂ​ടി​യു​ള്ള യാ​ത്ര ശി​ക്ഷാ​ര്‍​ഹ​മാ​ണ്. ആ​യി​രം രൂ​പ മു​ത​ല്‍ 5000 രൂ​പ വ​രെ പി​ഴ ശി​ക്ഷ കി​ട്ടാ​വു​ന്ന കു​റ്റ​മാ​ണി​ത്. അ​തേ​സ​മ​യം ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​വി​ല്‍ പി​ഴ​യെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത വ​രു​ത്തി​യി​ട്ടി​ല്ല.