ബവ്‌റിജസ് ഷോപ്പുകളുടെ സമയം പുതുക്കി; രാവിലെ 10 മുതൽ രാത്രി ഒൻപതു വരെ

ബവ്റിജസ് ഷോപ്പുകളുടെ പ്രവർത്തന സമയം പുതുക്കി നിശ്ചയിച്ചു. രാവിലെ 10 മുതൽ രാത്രി 9വരെയാണ് പ്രവർത്തന സമയം. നിലവിൽ രാവിലെ 9 മുതൽ രാത്രി 8 വരെയാണ് ബെവ്കോ ഷോപ്പുകൾ പ്രവർത്തിക്കുന്നത്. കോവിഡ് ബാധയ്ക്കു മുൻപുള്ള സമയക്രമത്തിലേക്കാണ് ബെവ്കോ പ്രവർത്തനം മാറ്റുന്നത്. നാളെ മുതൽ പുതുക്കിയ സമയം നിലവിൽവരും