‘കേരളത്തിൽ മിലിറ്റന്റ് ട്രേഡ് യൂണിയനിസം’, നോക്കുകൂലി എന്ന വാക്ക് ഇനി കേട്ടുപോകരുത്: ഹൈക്കോടതി

നോക്കുകൂലിക്കെതിരേ സ്വരംകടുപ്പിച്ച് ഹൈക്കോടി. നോക്കുകൂലി എന്ന വാക്ക് ഇനി കേരളത്തില്‍ കേട്ടുപോകരുതെന്ന് പറഞ്ഞ ഹൈക്കോടതി ഇത് തുടച്ചുനീക്കണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ചാണ് കേരളത്തിലെ നോക്കുകൂലി സമ്പ്രദായത്തിനെരേ കടുത്ത വിമര്‍ശനം നടത്തിയിരിക്കുന്നത്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊല്ലത്തെ ഒരു ഹോട്ടല്‍ ഉടമ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.