സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കലഹമാണ് പാര്‍ട്ടിയില്‍, പലര്‍ക്കും പരാതിയുണ്ട്-സി.കെ പത്മനാഭന്‍

സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കലഹമാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്നും പുനസംഘടനയില്‍ പലര്‍ക്കും പരാതിയുണ്ടെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് സി.കെ പത്മാനാഭന്‍. നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടികള്‍ക്ക് ശേഷം പല നിയോജകമണ്ഡലങ്ങളില്‍ നിന്നും പരാതികള്‍ എത്തിയിരുന്നു. ഇത് പരിഹരിച്ചിട്ടാവാം പുനസംഘടനയെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ആ പരാതികള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. പലരും വിവിധ ഭാഗങ്ങളില്‍ നിന്ന് വിളിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും പത്മനാഭന്‍ പറഞ്ഞു.