ബിജെപി ദേശീയ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചു; കുമ്മനം രാജശേഖരനും വി. മുരളീധരനും സമിതിയിൽ; ശോഭയെ ഒഴിവാക്കി

കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരനും വി. മുരളീധരനും സമിതിയിൽ ഇടംപിടിച്ചു. പി. കെ കൃഷ്ണദാസ്, ഇ. ശ്രീധരൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളാകും. എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായും ടോം വടക്കൻ വക്താവായും തുടരും. അതിനിടെ ശോഭ സുരേന്ദ്രൻ, അൽഫോൺസ് കണ്ണന്താനം എന്നിവരെ നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി. ശോഭാ സുരേന്ദ്രന്റേയും അൽഫോൺസ് കണ്ണന്താനത്തിന്റേയും പ്രവർത്തനങ്ങളിലെ പോരായ്മകൾ കണക്കിലെടുത്താണ് നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. ഒ. രാജഗോപാലും പട്ടികയിൽ ഇടം പിടിച്ചില്ല.