നിയമസഭയില്‍ എപ്പോള്‍ വരണമെന്ന് എനിക്കറിയാം, സതീശന്റെ ഉപദേശം വേണ്ടെന്ന് പി വി അന്‍വര്‍

പ്രതിപക്ഷ നേതാവ് വിഡി സതീശന് കടുത്ത ഭാഷയില്‍ മറുപടിയുമായി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. നിയമസഭയില്‍ എപ്പോള്‍ വരണം എന്നത് തനിക്ക് അറിയാമെന്നും, അതിന് വി.ഡി സതീശന്റെ ഉപദേശം വേണ്ടെന്നും അന്‍വര്‍ പറഞ്ഞു. ജനങ്ങളോട് എങ്ങനെ പെരുമാറണം എന്നും അറിയാം. ജനങ്ങളോടുളള ബാധ്യത നിറവേറ്റാനും അറിയാമെന്നും ഫെയ്‌സ്ബുക് പേജിലൂടെ പുറത്തുവിട്ട വിഡിയോയില്‍ അദ്ദേഹം പറയുന്നു.