സംസ്ഥാനത്ത് ജനകീയ ഹോട്ടലുകള്‍ ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ജനകീയ ഹോട്ടലുകള്‍ ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആയിരം ജനകീയ ഹോട്ടലുകള്‍ ലക്ഷ്യംവച്ചു തുടങ്ങിയ പദ്ധതി ഇപ്പോള്‍ 1095 ല്‍ എത്തി നില്‍ക്കുകയാണ്. അവയുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും. വിശപ്പുരഹിത കേരളം പദ്ധതിക്കായി അക്ഷീണം പ്രയത്നിക്കുന്നവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.