മോട്ടോര്‍സൈക്കിളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് അപകടം സംഭവിച്ചാല്‍ മൂന്നാംകക്ഷി പരിരക്ഷ നല്‍കേണ്ടതുണ്ടോയെന്ന വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. കേരളത്തില്‍നിന്നുള്ള കേസിലെ നിയമപരമായ ചോദ്യമാണ് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അധ്യക്ഷനായ ബെഞ്ച് അഞ്ചംഗ ബെഞ്ചിന് വിട്ടത്.പിന്‍സീറ്റ് യാത്രികനുകൂടി പരിരക്ഷ ലഭിക്കണമെങ്കില്‍ അതിനുള്ള അധികപ്രീമിയം വാഹനയുടമ അടയ്ക്കണമായിരുന്നുവെന്നാണ് ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചത്.
മോട്ടോര്‍സൈക്കിളിന്റെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് പരിരക്ഷ നൽകണോ?; കേസ് ഭരണഘടനാബഞ്ചിന് വിട്ട് സുപ്രീംകോടതി
