കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി നേരിടാനുള്ള നീക്കവുമായി തൃണമൂൽ കോൺഗ്രസ്

കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി നേരിടാനുള്ള നീക്കവുമായി തൃണമൂൽ കോൺഗ്രസ്. ഇഡിക്കും സിബിഐക്കും എതിരെ ജില്ലാ തലത്തിൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധ മാർച്ച്‌ നടത്തും. പത്ത് ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച അനുബ്രത മോണ്ടലിനെ കൊൽക്കത്ത സിബിഐ ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു. പശ്ചിമ ബംഗാളിൽ കേന്ദ്ര ഏജൻസികൾ തുടർച്ചയായി തൃണമൂൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുമ്പോൾ രാഷ്ട്രീയമായി നേരിടാനാണ് പാർട്ടിയുടെ നീക്കം.