ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ പാർലമെന്റ് അംഗങ്ങൾ ഇന്ന് തെരഞ്ഞെടുക്കും. എൻഡിഎയിലെ ജഗ്ദീപ് ധൻകറും പ്രതിപക്ഷമുന്നണിയിലെ മാർഗരറ്റ് ആൽവയുമാണ് സ്ഥാനാർഥികൾ. ധൻകർ വിജയമുറപ്പിച്ചുകഴിഞ്ഞു. പാർലമെന്റ് ഹൗസിൽ രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് വോട്ടെടുപ്പ് നടക്കുക. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളായ 788 പേരാണു വോട്ടർമാർ. നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശമുണ്ട്. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയർപേഴ്സൺ. ഇപ്പോഴത്തെ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ കാലാവധി ഈ മാസം പത്തിന് അവസാനിക്കും.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്
