അയോധ്യ രാമക്ഷേത്രം നിർമാണം 40% പൂർത്തിയായി, 2024ൽ തുറക്കും

‘അയോധ്യ രാമ ക്ഷേത്ര’ നിർമ്മാണത്തിന്റെ 40 ശതമാനം പൂർത്തിയായതായി എഞ്ചിനീയർമാർ. നിർമ്മാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുന്നു. ക്ഷേത്രത്തിന്റെ ഒന്നാം നില 2024-ന്റെ തുടക്കത്തോടെ സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാമജന്മഭൂമി ട്രസ്റ്റിന്റെ കീഴിലെ 5 സൂപ്പർവൈസിംഗ് ചീഫ് എഞ്ചിനീയർമാരിൽ ഒരാളായ ജഗദീഷ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ട് രണ്ട് വർഷം പിന്നിടുമ്പോൾ നിർമ്മാണത്തിന്റെ 40 ശതമാനം പൂർത്തീകരിച്ചു. ക്ഷേത്ര സ്തംഭ നിർമ്മാണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.