ഏകാധിപത്യമാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നതെന്ന് രാഹുൽ ഗാന്ധി

രാജ്യത്ത് ജനാധിപത്യം മരിച്ചെന്ന് രാഹുൽ ഗാന്ധി. ദിനംപ്രതി ജനാധിപത്യം കൊലചെയ്യപ്പെടുന്നു. നാല് പേരുടെ ഏകാധിപത്യമാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നത്. സ്വേച്ഛാധിപത്യം ആസ്വദിക്കുകയാണോ എന്നും രാഹുൽ ചോദിച്ചു. അതേസമയം പണപ്പെരുപ്പം, തൊഴിലില്ലായ്മ, ജിഎസ്ടി, അന്വേഷണ ഏജൻസിയുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയെ കുറിച്ച് ജനങ്ങളുമായി സംസാരിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. പാർലമെന്റ് മന്ദിരത്തിൽ സംസാരിക്കാൻ പ്രതിപക്ഷത്തിന് അനുവാദമില്ല – രാഹുൽ