മുഹറം അവധി ഓഗസ്റ്റ്‌ ഒമ്പതിലേക്ക് പുനർനിശ്ചയിച്ചു

മുഹറം അവധി ഓഗസ്റ്റ്‌ ഒമ്പതിന് പുനര്‍നിശ്ചയിച്ച് സര്‍ക്കാര്‍. മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനര്‍നിശ്ചയിച്ചത്. നേരത്തെ അവധി ഓഗസ്റ്റ്‌ എട്ടിനായിരുന്നു. അവധി പുനര്‍നിശ്ചയിച്ചതിലൂടെ എട്ടാം തീയതി തിങ്കളാഴ്ച പ്രവൃത്തിദിനമാകും. സ്‌കൂളുകള്‍ക്ക് പുറമെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയ്ക്കടക്കം അന്നേ ദിവസം അവധിയായിരിക്കും. കേരളത്തിൽ ആഗസ്റ്റ് 4 മുതൽ 8 വരെ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്