അംഗീകൃത സ്റ്റാർട്ടപ്പുകളുടെ എണ്ണം 75,000 കടന്നു

ഇതുവരെ 75,000-ലധികം സ്റ്റാർട്ടപ്പുകൾക്ക് വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) അംഗീകാരം നൽകി സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തോട് അനുബന്ധിച്ച് പിന്നിടുന്ന ഒരു സുപ്രധാന നാഴികക്കല്ലാണിത്. 2016 ജനുവരി 16-ന്, രാജ്യത്ത് നൂതനത്വവും സ്റ്റാർട്ടപ്പുകളും പോഷിപ്പിക്കുന്നതിന് ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള കർമ്മ പദ്ധതി ആവിഷ്കരിക്കുന്നതിനുള്ള പരിപാടിക്ക് തുടക്കമായി. 6 വർഷത്തിനിപ്പുറം, ഇന്ത്യയെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാക്കി മാറ്റുന്നതിൽ കർമ്മ പദ്ധതി വിജയം കണ്ടു.