ചരിത്ര ലേലത്തിനൊരുങ്ങി നിലമ്പൂർ; ഏറ്റവും വലിയ ഈട്ടി ലേലം 10ന്

നിലമ്പൂർ അരുവാക്കോട് സെന്ററൽ വനം ഡിപ്പോയിൽ ഈ മാസം 10ന് മെഗാ ഈട്ടി ലേലം നടക്കും. ഡിപ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈട്ടി ലേലമാണ് 10ന് നടക്കുന്നത്. 129 ഘനമീറ്റർ ഈട്ടി തടികളാണ് 113 ലോട്ടുകളിലായി ഒരുക്കിയിട്ടുള്ളത്. 1949 ൽ നിലവിൽ വന്ന ഡിപ്പോയുടെ 73 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ലേലമാണ് നടക്കുന്നതെന്ന് അരുവാക്കോട് സെൻട്രൽ ഡിപ്പോ റെയ്ഞ്ച് ഓഫീസർ ഭാസി ബാഹുലേയൻ പറഞ്ഞു.