യങ് ഇന്ത്യ ഓഫീസ് അടച്ചുപൂട്ടിയ നടപടി താത്കാലികമെന്ന് എൻഫോഴ്സ്മെന്റ്; പരിശോധന കഴിഞ്ഞ് തുറക്കും

നാഷണൽ ഹെറാൾഡ് ദിനപ്പത്രം പ്രവർത്തിക്കുന്ന ദില്ലിയിലെ കെട്ടിടത്തിലെ ‘യങ് ഇന്ത്യൻ’ ഓഫീസ് അടച്ചു പൂട്ടിയ നടപടി താത്കാലികമെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം. ഓഫീസിലെ പരിശോധന പൂർത്തിയായ ശേഷം ഇത് തുറന്നു നൽകും. യങ് ഇന്ത്യ പ്രതിനിധികൾ വരാത്തതു കൊണ്ടാണ് പരിശോധന മാറ്റിവച്ചത്. പരിശോധന ഇന്ന് പൂർത്തിയാക്കാൻ നോക്കുമെന്നും ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു