കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗം ജൂനിയർ താരങ്ങളിലേക്ക് വ്യാപിക്കുന്നു; പി.ടി ഉഷ

കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗത്തിനെതിരെ പി.ടി ഉഷ എം.പി രം​ഗത്ത്. രാജ്യസഭയിലെ തന്റെ കന്നിപ്രസംഗത്തിലാണ് പി.ടി ഉഷ നിലപാട് വ്യക്തമാക്കിയത്. മുതിര്‍ന്ന കായിക താരങ്ങള്‍ മാത്രമായിരുന്നു മരുന്നടിയുടെ പേരില്‍ മുമ്പ് ആരോപണവിധേയരായിരുന്നതെങ്കില്‍ ഇപ്പോഴത് ജൂനിയര്‍ താരങ്ങളിലേക്ക് വരെ എത്തിയിരിക്കുകയാണ്. കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗം കർശനമായി തടയപ്പെടേണ്ടതാണെന്നും പി.ടി ഉഷ വ്യക്തമാക്കി. പ്രധാനമന്ത്രി നൽകിയത് വലിയ അംഗീകാരമാണെന്ന് പി.ടി ഉഷ നേരത്തേ പ്രതികരിച്ചിരുന്നു.