ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ വി.ഡി സവര്‍ക്കറുടെ പേരും. സിപിഐഎം ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് പ്രതിപാദിക്കുന്നത്. കുപ്രസിദ്ധമായ ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍… ഈ ധീര യോദ്ധാക്കളില്‍ 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെട്ടിരുന്നവരാണ് എന്നും പോസ്റ്റില്‍ പറയുന്നു.
സ്വാതന്ത്ര്യസമര സേനാനികളില്‍ സിപിഐഎമ്മിന്റെ പോസ്റ്റില്‍ സവര്‍ക്കറും; മഹാമനസ്കതയ്ക്ക് നമോവാകമെന്ന് കെ.സുരേന്ദ്രന്
