തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ അശ്രദ്ധമായി പ്രഖ്യാപിക്കുന്ന സൗജന്യങ്ങള്‍ വാഗ്ദാനങ്ങളും ജനപ്രിയ പദ്ധതികളും സാമ്പത്തിക ദുരന്തത്തിലേക്കാണ് വഴിവയ്ക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍. സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണമെന്ന ആവശ്യത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിക്ക് രൂപംനല്‍കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ധനകാര്യ കമ്മീഷന്, നീതി ആയോഗ്, റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവയുടെ പ്രതിനിധികള്‍ കൂടി ഉള്‍പെടുന്നതാകും സമിതിയെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ അറിയിച്ചു.
സൗജന്യ വാഗ്ദാനങ്ങൾ സാമ്പത്തിക ദുരന്തമെന്ന് കേന്ദ്രം; സമിതി രൂപവത്കരിക്കാനൊരുങ്ങി സുപ്രീംകോടതി
