രാജ്യത്ത് കള്ളനോട്ടുകള്‍ പിടിച്ചെടുക്കുന്നതില്‍ വൻ വർധനയെന്ന് വെളിപ്പെടുത്തി കേന്ദ്രസർക്കാർ. 2016നെ അപേക്ഷിച്ച് 2020ല്‍ അഞ്ചിരട്ടിയിലധികം വർധനയാണ് ഉണ്ടായതെന്നും ധനമന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. 2016ല്‍ 15 കോടി രൂപ മൂല്യമുള്ള കള്ളനോട്ട് പിടിച്ചെടുത്തപ്പോള്‍ 2020ല്‍ 92 കോടി രൂപ മൂല്യമുള്ള നോട്ടാണ് പിടിച്ചെടുത്തതെന്നാണ് സർക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം, 2021-22 കാലയളവില്‍ ബാങ്കുകളില്‍ നിന്ന് 2,30,971 കള്ളനോട്ടുകള്‍ കണ്ടെത്തിയെന്നും കേന്ദ്രം അറിയിച്ചു.
2016ല്‍ പിടിച്ചത് 15 കോടി രൂപയുടെ കള്ളനോട്ട്, 2020ല്‍ 92 കോടി! അഞ്ചിരട്ടി വർധന, വെളിപ്പെടുത്തി കേന്ദ്രം
