നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ ഇഡി പരിശോധന: രേഖകള്‍ ശേഖരിച്ചു

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തുടര്‍ നടപടികളുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് . ദില്ലിയിലെ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ആസ്ഥാനത്ത് ഇഡി പരിശോധന നടത്തി. രേഖകള്‍ പരിശോധിച്ചു. ചില രേഖകള്‍ കൂടുതല്‍ പരിശോധനക്കായി കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. കേസില്‍ സോണിയ ഗാന്ധിയേയും, രാഹുല്‍ ഗാന്ധിയേയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് റെയ്ഡ്. പശ്ചിമ ബംഗാളില്‍ മുന്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പ്രതിയായ അധ്യാപക നിയമന അഴിമതി കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ വിവിധ ഇടങ്ങളിലും ഇഡി റെയ്ഡ് നടത്തി