ബി.എസ്.എന്‍.എല്‍ 4ജിയിലേക്ക്

ബി.എസ്.എന്‍.എല്‍. 4ജിയിലേക്ക് മാറുന്നു. പഴയ 3ജി സിം കാര്‍ഡുകളെല്ലാം 4ജിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് ഉപഭോക്താക്കള്‍ക്ക് സന്ദേശം ലഭിച്ചുതുടങ്ങി. ബിഎസ്എന്‍എല്‍ 4ജി നെറ്റ് വര്‍ക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണ്. അടുത്തുള്ള ബിഎസ്എന്‍എല്‍ സേവന കേന്ദ്രത്തില്‍ നിന്ന് സിം കാര്‍ഡ് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ് എന്ന് അറിയിച്ചുകൊണ്ടുള്ളതാണ് സന്ദേശം. വിവിധ കേന്ദ്രങ്ങളില്‍ ബിഎസ്എന്‍എല്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധാര്‍ കാര്‍ഡ്, ബിഎസ്എന്‍എല്‍ സിം എന്നിവയുമായി ചെന്നാല്‍ 3ജി സിംകാര്‍ഡ് 4ജിയിലേക്ക് മാറ്റാന്‍ സാധിക്കും.