പെഗാസസ് കേസ്; സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചു

പെഗാസസ് കേസിൽ സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചു. റിട്ടേഡ് ജസ്റ്റിസ് ആര്‍.വി രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ മാസം 12ന് സുപ്രീംകോടതി ഉള്ളടക്കം വിലയിരുത്തും. ഡിജിറ്റൽ ഫോറൻസിക് പരിശോധന ഫലം അടക്കമുള്ളതാണ് റിപ്പോർട്ട്. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കുന്നത്. ഇസ്രായേലി ചാര സോഫ്റ്റ്‍വെയറായ പെഗാസസ് 2017ൽ ഒരു പ്രതിരോധ ഇടപാടിന്റെ ഭാഗമായി ഇന്ത്യ വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തലിനെ തുടർന്നാണ് വീണ്ടും പെഗാസസ് വിവാദമായത്.