ഹർജീന്ദർ കൗറിന് വെങ്കലം; മെഡല്‍നേട്ടം ഒന്‍പതിലെത്തിച്ച് ഇന്ത്യ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഒരു വെങ്കലം കൂടി. ഭാരോദ്വഹനത്തിൽ വനിതകളുടെ 71 കിലോ വിഭാഗത്തിൽ ഹർജീന്ദർ കൗറാണ് വെങ്കലം നേടിയത്. സ്നാച്ചിൽ 93 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 119 കിലോയും ഉയർത്തിയാണ് ഹർജീന്ദർ വെങ്കലം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഒന്‍പതായി.