മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തൊഴിലില്ലായ്മ വർധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒഴിവുകൾ അടിയന്തിരമായി നികത്താൻ സർക്കാർ തയ്യാറാകണം. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ ഇ.ഡിയെ ഉപയോഗിക്കുകയാണ്. 75 വർഷമായി രാജ്യത്ത് നടക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 27 എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണ്. മോദി സർക്കാർ ഇന്ത്യൻ ഭരണഘടനയെ തകർക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യെച്ചൂരി
