മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടുത്തം; 10പേർ മരിച്ചു

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടുത്തം. ഗോഹൽപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചന്ദൽ ഭട്ടയിലെ ന്യൂ ലൈഫ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ പത്ത് പേർ മരിച്ചതായും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ജബൽപൂർ ജില്ലാ കളക്ടർ അല്ലയ്യ രാജ പറഞ്ഞു