5ജി സ്‌പെക്ട്രം ലേലം അവസാനിച്ചു

ഇന്ത്യയിലെ 5ജി സ്‌പെക്ട്രം ലേലം അവസാനിച്ചു. ലേലം ഏഴ് ദിവസം നീണ്ടു നിന്നു. തിങ്കളാഴ്ച ലേലം അവസാനിക്കുമ്പോള്‍ 1,50,173 കോടി രൂപയ്ക്കുള്ള സ്‌പെക്ട്രമാണ് വിറ്റഴിച്ചതെന്നാണ് വിവരം. ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ സ്‌പെക്ട്രം ലേലമാണ് ഇത്തവണ നടന്നത്. വില്‍പ്പനയുടെ താല്‍ക്കാലിക കണക്ക് 1,50,173 കോടി രൂപയാണ്. അന്തിമ തുക എത്രയാണെന്ന് കണക്കാക്കി വരികയാണ്. താമസിയാതെ തന്നെ കൃത്യമായ വിവരങ്ങള്‍ പുറത്തുവരും. 72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ആണ് ലേലത്തിന് വെച്ചത്. 20 കൊല്ലത്തേക്കാണ് സ്‌പെക്ട്രം നല്‍കുക.