വിവാഹ സല്‍ക്കാരത്തിന് പൊലീസ് അകമ്പടി; മുഖ്യമന്ത്രിക്ക് പരാതി നൽകി പൊലീസ് അസോസിയേഷൻ

കണ്ണൂരിൽ വിവാഹ സൽക്കാരത്തിന് പൊലീസുകാരെ വാടക്കയ്ക്ക് നൽകിയ തീരുമാനത്തിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകി. കണ്ണൂർ അഡീഷണൽ പൊലീസ് സൂപ്രണ്ടാണ് പാനൂരിൽ നടന്ന കല്യാണത്തിന് നാല് പൊലീസുകാരെ വിട്ട് നൽകിയത്. ആഡംബര കല്യാണത്തിനോ കുട്ടിയുടെ നൂലുകെട്ടിനോ ഉപയോഗിക്കേണ്ടവരല്ല പൊലീസെന്ന് ജന. സെക്രട്ടറി സി ആർ ബിജു പ്രതികരിച്ചു. ആഡംബര വേദിയിൽ പ്രദർശന വസ്തുവായി പൊലീസിനെ മാറ്റരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.