വിലക്കയറ്റം അടിയന്തരമായി ചര്‍ച്ചയ്ക്ക് എടുക്കാത്തതില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും രണ്ടുമണി വരെ നിര്‍ത്തിവെച്ചു. ഒന്‍പത് ദിവസം തുടര്‍ച്ചയായി സ്തംഭിച്ച പാര്‍ലമെന്റ് ഇന്ന് വീണ്ടും ചേരുമ്പോഴും ബഹളമയം തന്നെയായിരുന്നു. വിലക്കയറ്റം ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും ലോക്സഭ മറ്റ് നടപടികളിലക്ക് കടന്നത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. വര്‍ഷകാല സമ്മേളനം മുഴുവന്‍ നാല് എംപിമാരെ സസ്പെന്‍ഡ് ചെയ്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷം പ്രതിഷേധിച്ചു.
വിലക്കയറ്റം, ഇഡി നടപടി: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം, ഇരുസഭകളും രണ്ടുമണി വരെ നിര്‍ത്തിവെച്ചു
